Today: 05 Oct 2024 GMT   Tell Your Friend
Advertisements
ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് ബര്‍ലിനില്‍ സ്വീകരണം നല്‍കി
Photo #1 - Germany - Otta Nottathil - reception_abraham_mar_sthephanos_methrapoilitha
Photo #2 - Germany - Otta Nottathil - reception_abraham_mar_sthephanos_methrapoilitha
ബര്‍ലിന്‍ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ യുകെ~യൂറോപ്പ് & ആഫ്രിക്കാ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തായിയ്ക്ക് ബര്‍ലിനില്‍ സ്വീകരണം നല്‍കി. ജര്‍മ്മനി സെന്റ് തോമസ് ഇന്ത്യ9 ഓര്‍ത്തഡോക്സ് പള്ളി സഹവികാരിമാരായ റവ. ഫാ. രോഹിത് സ്കറിയ ജോര്‍ജ്ജി, റവ. ഫാ. അശ്വിന്‍ വര്‍ഗീസ് ഈപ്പന്‍, ജര്‍മ്മനി യുവജനപ്രസ്ഥാനം ഭാരവാഹികളായ ഷീനാ ജോണ്‍ (സെക്രട്ടറി), കമ്മറ്റി അംഗങ്ങളായ റൂഫസ് ശാമുവേല്‍, ഷിബിന്‍ മാത്യു ഷിബു, അലന്‍ ടോം, ജിനു മാത്യു ഫിലിപ്പ്, ജിഞ്ചു കെ ജോണ്‍സണ്‍, ബെന്‍സണ്‍ വര്‍ഗീസ്, വിപിന്‍ തോമസ് എന്നിവര്‍ ബര്‍ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഭിവന്ദ്യ സ്തേഫാനോസ് മെത്രാപ്പോലീത്തായെ സ്വീകരിച്ചു.

ഒക്ടോബര്‍ 3 ന് ബര്‍ലിനില്‍ നടന്ന ജര്‍മ്മനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് മുഖ്യ കാര്‍മ്മികത്വം വഹിക്കുവാനും ജര്‍മ്മനി ഓര്‍ത്തഡോക്സ് ൈ്രകസ്തവ യുവജനപ്രസ്ഥാനത്തിന്റെ EVOKE'24 എന്ന രാജ്യാന്തര ഏകദിനസമ്മേളനത്തിന് മുഖ്യ സന്ദേശം നല്‍കുന്നതിനുമായാണ് അഭിവന്ദ്യ സ്തേഫാനോസ് മെത്രാപ്പോലീത്താ ജര്‍മ്മനിയില്‍ എത്തിയത്.

ജര്‍മ്മനിയിലെ റോമന്‍ കത്തോലിക്കാ സഭയുടെ ബര്‍ലിന്‍ അതിരൂപത സഹായമെത്രാന്‍ അഭിവന്ദ്യ ഡോ. മത്യാസ് ഹൈന്‍റിഷുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ ഹൃസ്വസന്ദര്‍ശനത്തിന് ശേഷം അഭിവന്ദ്യ മെത്രാപ്പോലീത്താ ഒക്ടോബര്‍ നാലിന് യുകെയിലേക്ക് മടങ്ങി.
- dated 03 Oct 2024


Comments:
Keywords: Germany - Otta Nottathil - reception_abraham_mar_sthephanos_methrapoilitha Germany - Otta Nottathil - reception_abraham_mar_sthephanos_methrapoilitha,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us